
ഒമാൻറെ 53ാം ദേശീയദിനാഘോഷത്തോടനുമ്പന്ധിച്ച് വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആംശസകൾ അറിയിച്ചു.
സുൽത്താൻറെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നൻമകൾ കൈവരിക്കട്ടെയെന്നും ആംശസ സന്ദേശത്തിൽ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു.
ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് അൽഥാനി ആശംസ നേർന്നു.
ഒമാനിലെ മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, തുടങ്ങിയ ഉദ്യോഗസ്ഥരും സുൽത്താന് ആശംസ അറിയിച്ചു.