ഒമാൻ 53-ാം ദേശീയദിനം : ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ

മസ്‌കറ്റ്: ഒമാന്റെ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ ശനിയാഴ്ച ഡൂഡിൽ പുറത്തിറക്കി.
വെബ്‌സൈറ്റിന്റെ ഹോം പേജിൽ ഒമാൻ ദേശീയ പതാക വച്ചാണ് ഗൂഗിൾ സുൽത്താനേറ്റിന്റെ സന്തോഷത്തിൽ പങ്കുചേർന്നത്. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വീഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്നു. പരേഡ് ഗ്രൗണ്ടിലെത്തിയ സുൽത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് തുടങി ഉന്നത ഉദോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്.