ഒമാനിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ്: ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ട്രക്കുകൾക്കുള്ള പ്രത്യേക റോഡ് നിയന്ത്രണങ്ങൾ പൊതുസുരക്ഷയെ മുൻനിർത്തി സർക്കുലർ പുറത്തിറക്കി.

ട്രക്കുകളുടെ സഞ്ചാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയും ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 10മണി വരെയും അനുവദനീയമല്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു.

നിരോധിത റോഡുകളിൽ മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിഡ് പാലം), അൽ ബത്തിന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) എന്നിവ ഉൾപ്പെടുന്നു.