മസ്‌കറ്റ്: അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ നവംബർ 20 തിങ്കളാഴ്ച ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാലാവസ്ഥാ സ്റ്റേഷനുകളിൽ ഏറ്റവും കുറഞ്ഞ താപനിലയായി ജബൽ ഷംസ് 3.0 ഡിഗ്രി സെൽഷ്യസും തുടർന്ന് അൽ ദഖിലിയ ഗവർണറേറ്റിലെ സെയ്ഖ് സ്റ്റേഷനിൽ 9.7 ഡിഗ്രി സെൽഷ്യസും തുടർന്ന് ദോഫാർ ഗവർണറേറ്റിലെ അൽ മസിയോണ സ്റ്റേഷനിൽ 17.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.