മുആസ്‌കർ അൽ മുർതഫ റൗണ്ട് എബൗട്ട് താൽക്കാലികമായി അടച്ചിടുന്നു

മസ്‌കറ്റ്: “അൽ-മഅല റോഡിലെ മുആസ്‌കർ അൽ മുർതഫ റൗണ്ട് എബൗട്ട് നാളെ രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് മസ്കറ്റ്‌ മുനിസിപ്പാലിറ്റി അറിയിച്ചു. റൗണ്ട് എബൗട്ടിലെ അറ്റകുറ്റ പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെയാണ് അടച്ചിടുന്നത്.

റോഡ് ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.