മസ്കറ്റ്: ഡിസംബർ 5 മുതൽ ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങളിലേക്ക് സലാം എയർ സർവീസ് ആരംഭിക്കുന്നു.
മസ്കറ്റിൽ നിന്ന് ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂർ, തിരുവനന്തപുരം, ലഖ്നൗ എന്നിവിടങ്ങളിലേക്കാണ് സലാം എയർ സർവീസ് ആരംഭിക്കുന്നത്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പിന്തുണയോടെയും ഒമാൻ എയറുമായുള്ള അടുത്ത സഹകരണത്തോടെയും ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂർ, തിരുവനന്തപുരം, ലഖ്നൗ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതായി സലാം എയർ പ്രസ്താവനയിലൂടെ അറിയിച്ചു.