മസ്കറ്റ് – ഒമാനിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ ഡിസംബർ 17 മുതൽ ലഖ്നൗവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ പ്രഖ്യാപിച്ചു.
ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ആഴ്ചയിൽ അഞ്ച് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കുവൈറ്റ്, ബഹ്റൈൻ, ദമാം, ജിദ്ദ, റിയാദ്, ദോഹ, ദുബായ്, ഫുജൈറ എന്നിവയുൾപ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലേയ്ക്കും ഈ റൂട്ട് വിപുലീകരണം മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നുവെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.