
മഖ്ഷൻ വിലായത്തിലെ ദോഖയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജോർദാനി കുടുംബത്തിലെ ആറ് പേരെ സലാല ബലദിയ ഖബർ സ്ഥാനിൽ മറവ് ചെയ്തു.
മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
ഈസ മാജിദ് മൂസ ഷിബ് ലി, അസാല മഹ്മൂദ് ഹസൻ സഹൂദ് കൂടാതെ മക്കളായ യാസ്മിൻ ഈസ മാജിദ് ഷിബ് ലി,സൈനബ് ഈസ മാജിദ് ഷിബ് ലി,റസ്മിയ ഈസ മാജിദ് ഷിബ് ലി , അബ്ദുല്ല ഈസ മാജിദ് ഷിബ് ലി എന്നിവരാണ് മരിച്ചത്. സംസ്കാര ചടങ്ങിൽ സ്വദേശികൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.