മസ്‌കറ്റിൽ നൂറിലധികം ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ലേബർ പ്രതിനിധീകരിച്ച്, പുതിയ തൊഴിലന്വേഷകർക്ക് (മുമ്പ് ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്തവർ) 101 തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വിവിധ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ അംഗീകരിച്ച വേജ് സബ്‌സിഡി ഇനിഷ്യേറ്റീവിൽ (WSI) നിന്നാണ് ഈ ഓഫർ പ്രഖ്യപിച്ചത്.

യൂണിവേഴ്സിറ്റി ബിരുദങ്ങൾ, ജനറൽ എജ്യുക്കേഷൻ ഡിപ്ലോമ (GED), പോസ്റ്റ്-സെക്കൻഡറി സ്കൂൾ ഡിപ്ലോമ (അണ്ടർ ഗ്രാജുവേറ്റ് ഡിപ്ലോമ) എന്നിവയുള്ളവർക്ക് തൊഴിൽ അവസരങ്ങളിൽ അപേക്ഷിക്കാവുന്നതാണ്.

വേജ് സബ്‌സിഡി ഇനിഷ്യേറ്റീവ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുകയും ഒമാനികൾക്ക് ജോലി നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭം സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തേക്ക് ഒരു ജീവനക്കാരന് 200 ഒമാൻ റിയാൽ വാഗ്ദാനം ചെയ്യുന്നു, വിശദാംശങ്ങൾ https://drive.google.com/file/d/1-DqMOKq5xPSU12ZRSAf0S2Yw6GHyFIUm/view?usp=drivesdk എന്ന ലിങ്കിൽ ലഭ്യമാണ്..