3,963 യാത്രക്കാരുമായി ക്രൂസ് കപ്പൽ സലാല തുറമുഖതെത്തി

മസ്‌കറ്റ് : സലാല തുറമുഖത്ത് തിങ്കളാഴ്ച 2,956 വിനോദസഞ്ചാരികളടക്കം 3,963 യാത്രക്കാരുമായി ക്രൂസ് കപ്പൽ ‘AIDAprima’ എത്തി. സൈപ്രസിൽ നിന്ന് എത്തിയ കപ്പലിന്റെ വിനോദസഞ്ചാര പരിപാടിയിൽ ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ പുരാവസ്തു കേന്ദ്രങ്ങളിലേക്കുള്ള ടൂറുകൾ ഉൾപ്പെടുന്നു. കൂടാതെ സലാലയിലെ വിലായത്തിലെ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും സന്ദർശിക്കും.

ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ഒമാൻ കടൽ എന്നിവയെ അഭിമുഖീകരിക്കുന്ന കടൽത്തീരത്തിന്റെ സ്ഥാനം കാരണം ഓരോ വർഷവും നിരവധി ക്രൂസ് കപ്പലുകളാണ് ഒമാനിൽ എത്തുന്നത്.