സിബിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും

മസ്‌കറ്റ്: ഇന്ത്യൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 13-ന് അവസാനിക്കുമെന്ന് സിബിഎസ്ഇ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

12 ക്ലാസ് ബോർഡ് പരീക്ഷ 2024 ഫെബ്രുവരി 15-ന് ആരംഭിച്ച് ഏപ്രിൽ 2-നാണ് അവസാനിക്കുന്നത്. പരീക്ഷകൾ രാവിലെ 10.30ന് ആരംഭിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

പത്താം ക്ലാസ് ബോർഡിന്, സംസ്‌കൃതം പരീക്ഷ 2024 ഫെബ്രുവരി 19 നും തുടർന്ന് ഹിന്ദി ഫെബ്രുവരി 21 നും നടക്കും. ഇംഗ്ലീഷ് ഫെബ്രുവരി 26 നും സയൻസ് മാർച്ച് 2 നും നടക്കും. ഹോം സയൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് മാർച്ച് 4 നും തുടർന്ന് മാർച്ച് 7-ന് സോഷ്യൽ സയൻസും നടക്കും. മാർച്ച് 11-ന് മാത്തമാറ്റിക്‌സും മാർച്ച് 13-ന് ഇൻഫർമേഷൻ ടെക്‌നോളജിയുമാണ് അവസാന രണ്ട് പരീക്ഷകൾ.

വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കഴിയുന്ന തരത്തിൽ തീയതികൾ മുൻകൂട്ടി നൽകിയിട്ടുണ്ട്.
ഒമാനിലെ ഇന്ത്യൻ-പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റിൽ 10, 12 ക്ലാസുകളിലെ ടൈംടേബിളുകൾ പരിശോധിക്കാവുന്നതാണ്.