
മസ്‌കത്ത് – മസ്‌കത്ത് മുനിസിപ്പാലിറ്റി ബൗഷറിലെ ഫലജ് അൽ ഷാമിൽ ഒരു സർവീസ് റോഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും നഗര വികസനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചത്.
റസിഡൻഷ്യൽ മേഘലകൾക്കിടയിലുള്ള റോഡ് ശൃംഖല വിപുലീകരിക്കുന്നതിനും നഗര പദ്ധതികളെ ബന്ധിപ്പിക്കുന്നതിനുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി ബൗഷറിലെ വിലായത്തിലെ ഫലജ് അൽ ഷാം പ്രദേശത്ത് ഒരു സർവീസ് റോഡ് പദ്ധതി നടപ്പാക്കുന്നുവെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 7 മീറ്റർ വീതിയിൽ 660 മീറ്റർ നീളമുള്ള റോഡിന് ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതാണ്.