
മസ്‌കത്ത് – ചൊവ്വാഴ്ച ബൗഷറിൽ വാഹനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അണച്ചു. അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ബൗഷറിന്റെ വിലായത്തിലെ തീ അണച്ചതായി സിഡിഎഎയുടെ പ്രസ്താവനയിലൂടെ അറിയിച്ചു.പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വാഹനം ഇടയ്ക്കിടെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, ഒരു മാനുവൽ അഗ്നിശമന ഉപകരണം കരുതേണ്ട ആവശ്യകത, അതിന്റെ സാധുത ഉറപ്പാക്കുക എന്നിവ കൃത്യമായി ശ്രദ്ധിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.