സയ്യിദ് തിയാസിൻ യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മസ്‌കറ്റ്: സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി.

നേരത്തെ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിനെ സ്വാഗതം ചെയ്യുകയും വിവിധ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും ചെയ്തു.