ഒമാനിൽ മയ ക്കുമരുന്ന് കടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയതിന് രണ്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

139 കിലോയിലധികം ഹാഷിഷ്, 27 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 57,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കടത്താൻ ശ്രമിക്കുന്നതിനിടെ ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ കോസ്റ്റ് ഗാർഡ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി ആർഒപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

‘അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.