
മസ്‌കറ്റ് – മസ്‌കത്ത് ഗവർണറേറ്റിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പ്രവാസി തൊഴിലാളികൾക്കിടയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൊഴിൽ മന്ത്രാലയം ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ലേബർ വെൽഫെയർ മുഖേന കർശനമായ പരിശോധന കാമ്പയിൻ നടത്തി.
സമഗ്രമായ പരിശോധനയിൽ നിയമ വ്യവസ്ഥകൾ ലംഘിച്ച 28 പ്രവാസി തൊഴിലാളികളെ പിടികൂടി. തൊഴിൽ ചട്ടങ്ങളുടെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും നിയമം അനുസരിക്കുന്നതിനുവേണ്ടിയും മന്ത്രാലയം ഈ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.