
മസ്‌കത്ത്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.
“സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം, വിവിധ സ്പെഷ്യലൈസേഷനുകൾക്കും യോഗ്യതകൾക്കുമായി ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചതായി തൊഴിൽ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
“ഓഫർ ചെയ്യുന്ന അവസരങ്ങൾക്കായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mol.gov.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.