ജനപ്രീതി നേടി മുവസലാത്ത് അബുദാബി ബസ്സ് സർവീസ്

മസ്‌കത്ത് – ഒക്‌ടോബറിൽ ഉദ്‌ഘാടനം ചെയ്‌ത് രണ്ട് മാസത്തിനുള്ളിൽ, അൽ ഐൻ വഴി മസ്‌കത്തിനെ ബുറൈമിയിലേക്കും അബുദാബിയിലേക്കും ബന്ധിപ്പിക്കുന്ന മുവസലാത്തിന്റെ റൂട്ട് 202 ൽ തിരക്കേറുന്നു.

ഈ അതിർത്തി കടന്ന് ഇതിനകം 7,000-ത്തിലധികം യാത്രക്കാർ യാത്ര ചെയ്തതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം നവംബറിൽ ഗണ്യമായ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്, നവംബറിൽ ഏകദേശം 5,000 യാത്രക്കാരാണ് അവരുടെ യാത്രകൾക്കായി മുവസലാത്ത് തിരഞ്ഞെടുത്തത്.

ഈ സർവീസിന്റെ ജനപ്രീതി വർധിച്ചു വരികയാണ്. സീറ്റ് ഒക്യുപൻസി നിരക്ക് 118% ആയി ഉയർന്നു.