സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും

സലാല ഗ്രാന്റ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യാവസായിക മന്ത്രാലയത്തിലെ ഡയറക്ട് മാനേജർ അഹമ്മദ് അബ്ദുല്ല സൈദ് അൽ റവാസ് മുഖ്യാതിഥിയായിരുന്നു.

ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.

ഭക്ഷ്യവസ്തുക്കളും ഭക്ഷ്യേതര വസ്തുക്കളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംബർ 31 വരെയാണ് എക്സിബിഷൻ. ലുലു സലാല ജനറൽ മാനേജർ നവാബ്, ഷോപ്പ് മാനേജർ അബുല്ലൈസ് എന്നിവരും സംബന്ധിച്ചു.