ബൗഷർ വിലായത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ തീപിടുത്തം; 25 പേരെ ഒഴിപ്പിച്ചു; 3 പേർക്ക് പരിക്ക്

മസ്‌കറ്റിലെ ബൗഷർ വിലായത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. ഇവിടെയുണ്ടായിരുന്ന 25 പേരെ ഒഴിപ്പിച്ചു. വിലായത്തിലെ അൽ ഖുവൈർ മേഖലയിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണ്. അപകടത്തിൽ 3 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.