
മസ്‌കത്ത്: സ്‌പോർട്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ കരട് നിയമത്തിന്റെ നിർദേശവും സ്‌പോർട്‌സ്, കൾച്ചറൽ, യൂത്ത് ആക്‌റ്റിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ കരട് നിയമത്തിന്റെ നിർദേശവും മജ്‌ലിസ് അൽ ശൂറയിലെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി ചർച്ച ചെയ്തു.
പത്താം ടേമിന്റെ (2023-2027) ഒന്നാം വാർഷിക സമ്മേളനത്തിന്റെ (2023-2024) നാലാമത്തെ യോഗത്തിലാണ് ചർച്ച നടന്നത്.
അംഗങ്ങളുടെ സാന്നിധ്യത്തിൽ കമ്മിറ്റി ചെയർമാൻ യൂനിസ് ബിൻ അലി അൽ മന്തരി അധ്യക്ഷത വഹിച്ചു.
സർക്കാർ പ്രോജക്‌ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സൈറ്റുകളിലൊന്നിൽ നിരവധി ദേശീയ വാഹന ഉടമകളുമായി കമ്മിറ്റി കൂടിക്കാഴ്ച നടത്തി.