മസ്‌കറ്റിലെ ഇലക്ട്രിക്കൽ കോംപ്ലക്‌സുകളിൽ മോ ഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.

മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ചതിന് 18 കുറ്റകൃത്യങ്ങൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു.