ഒമാനിൽ നവംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു. ഊർജ – മിനറൽസ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് പെട്രോൾ – ഡീസൽ വിലകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡീസലിന് 17 ബൈസയാണ് വർധിച്ചിട്ടുണ്ട്. M91 പെട്രോളിന് 4 ബൈസയും, M 95 പെട്രോളിന് 3 ബൈസയും കൂടി. വാറ്റ് നികുതി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
M95 പെട്രോൾ വില – 242 ബൈസ/ലിറ്റർ
M91 പെട്രോൾ – 233 ബൈസ/ലിറ്റർ
ഡീസൽ – 275 ബൈസ/ലിറ്റർ