ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കെ.വൈ.സി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിച്ച് ബാങ്കിൽ നിന്നാണെന്ന് കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ് സംഘങ്ങൾ അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കെ.വൈ.സി, പിൻ നമ്പർ, ഒ.ടി.പി എന്നിവയും മറ്റും ആവശ്യപ്പെട്ട് ഉപഭോക്താവിന് സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്ന തട്ടിപ്പിനെ കുറിച്ച് ഒമാനിലെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also