
മസ്കത്ത്: സിസ്റ്റം അറ്റകുറ്റപ്പണികൾ കാരണം ഡിസംബർ 31 ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കോൾ സെന്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി തൊഴിൽ മന്ത്രാലയം (എംഒഎൽ) അറിയിച്ചു.
“സിസ്റ്റം മെയിന്റനൻസ് കാരണം ഞായർ, തിങ്കൾ ദിവസങ്ങളിൽ കോൾ സെന്റർ തടസ്സപ്പെട്ടതിൽ തൊഴിൽ മന്ത്രാലയം ക്ഷമ ചോദിക്കുന്നതായി തൊഴിൽ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാധാരണ സേവനം 2024 ജനുവരി 2 ചൊവ്വാഴ്ച പുനരാരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി.