രാസ്ത : പ്രണയവും പ്രതീക്ഷയും ജനുവരിക്കുളിരുമായി ഒരു മികച്ച സിനിമ

മരുഭൂജീവിതം വർഷങ്ങളുടെ പ്രവാസം കൊണ്ട് മലയാളികൾക്ക് സുപരിചിതമാണ് . എന്നാൽ മരുഭൂവിന്റെ പ്രകൃതംപോലെ മാറിമാറി വരുന്ന മനുഷ്യമനസ്സുകൾ ഇപ്പോഴും പിടികിട്ടാത്ത ഒരു സമസ്യയാണ് .

അത്തരം ജീവിതങ്ങളെ മരുഭൂവിന്റെ പശ്ചാത്തലത്തിൽ തന്നെ യഥാതഥമായി അവതരിപ്പിക്കുന്ന ഒരു സിനിമ വരുന്നു ; അലു ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിമ്മാണവും യുവസംവിധായകരിൽ ശ്രദ്ധേയനായ അനീഷ് അൻവർ സംവിധാനവും നിർവ്വഹിക്കുന്ന ‘രാസ്ത’.

പ്രണയവും പ്രതീക്ഷയും പ്രതിബന്ധങ്ങളും
നിറഞ്ഞ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ട് ഷാഹുലും ഫായിസ് മടക്കരയും ചേർന്നെഴുതിയ തിരക്കഥയിൽ നായകനായി സർജാനോ ഖാലിദും നായികയായി അനഘ നാരായണനും എത്തുന്നു .
ഇവർ ഉൾപ്പെടെയുള്ള കുറേ മനുഷ്യർ റുബ്ബിൽ ഖാലി എന്ന വലിയ മരുഭൂമിയില്‍ അകപ്പെടുകയും അവിടെനിന്നുള്ള അവരുടെ സാഹസികത നിറഞ്ഞ അതിജീവന ശ്രമങ്ങളുമാണ് മുഖ്യപ്രമേയം .
ആരാധ്യ ആൻ ,സുധീഷ് ,ടി ജി രവി ,ഇർഷാദ് അലി, അനീഷ് അൻവർ
എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് .

” രാസ്ത “യുടെ കൂടുതൽ രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത് ഒമാനിലാണ് .
പ്രമേയവുമായി ഇത് ചിത്രത്തെ ഇഴുകിച്ചേർക്കുന്നു .
ഇതിനകം രാസ്തയുടെ ട്രെയിലർ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ് .
2024 ജനുവരി അഞ്ചിന് സിനിമ റിലീസ് ചെയ്യും. കേരളത്തോടൊപ്പം ഒമാനിലും യൂ എ ഇ യിലും റിലീസ് ചെയ്യുന്ന രാസ്തയുടെ വിതരണാവകാശം നേടിയിട്ടുള്ളത് ഡ്രീം ബിഗ് ഫിലിംസ് ആണ് . ഒമാനിലെ പ്രമുഖ തീയേറ്റർ ശ്രുംഖലകളായ സിനിപൊളിസിലും വോക്സിലും പ്രീ ബുക്കിങ് ആരഭിച്ചിട്ടുണ്ട്.
ഒമാന്‍ ജനതയുടെ പങ്കാളിത്തത്തോടെയും
അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയും പൂർത്തീകരിച്ച ചിത്രംകൂടിയാണ് രാസ്ത.

പുതുമയാർന്ന ശൈലിയിൽ ഒരുക്കിയ ‘രാസ്ത’യുടെ അണിയറയിൽ മലയാളസിനിമയിലെ പ്രഗത്ഭരുടെ ഒരു നിരതന്നെ കാണാം.
വിഷ്ണു നാരായണന്റെ ഛായാഗ്രഹണം .
അഫ്താർ അൻവറിന്റെ ചിത്രസംയോജനം. ഹരിനാരായണൻ, അൻവർ അലി,ആർ വേണുഗോപാൽ എന്നിവരുടെ വരികൾക്ക് അവിൻ മോഹൻസിത്താരയുടെ സംഗീതം . പാടിയത് വിനീത് ശ്രീനിവാസൻ,അൽഫോൻസ് ജോസഫ്,സുരേഷ് സന്തോഷ്,മൃദുല വാര്യർ എന്നിവർ. കലാ സംവിധാനം :വേണു തോപ്പിൽ. ചമയം:രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം:ഷൈബി ജോസഫ് .സൗണ്ട് ഡിസൈൻ:എ ബി ജുബിൻ.പ്രൊഡക്ഷൻ കൺട്രോളർ:കൊച്ചിമിൻ കെ.സി. കൺട്രോളർ(ഒമാൻ)ഖാസിം മുഹമ്മദ് അലി സുലൈമി. പ്രൊഡക്ഷൻ ഡിസൈൻ: സുധ ഷാ .

എല്ലാംകൊണ്ടും പ്രേക്ഷകർക്ക് ഹൃദ്യമായ ഒരനുഭവമാകും ‘രാസ്ത’ എന്നു പ്രത്യാശിക്കാം .