
മസ്‌കത്ത്: ആഗോള സാമ്പത്തിക സൂചകങ്ങളെ ഉയർത്തിക്കാട്ടി ധനമന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല സലിം അൽ ഹാർത്തി ദൃശ്യാവതരണം നടത്തി. ആഗോള സാമ്പത്തിക വളർച്ച 2024ൽ 2.9 ശതമാനത്തിലെത്തുമെന്നും ആഗോള പണപ്പെരുപ്പ നിരക്ക് 5.8 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി
2024-ലെ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതീക്ഷകൾ അനുസരിച്ച് ശരാശരി ആഗോള എണ്ണവില ബാരലിന് 81 ഡോളറിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഡിപി 2023ൽ 2.3 ശതമാനവും 2024ൽ 2.4 ശതമാനവും വളരുമെന്ന് അണ്ടർസെക്രട്ടറി അറിയിച്ചു. 2023-ലെ സാമ്പത്തിക പ്രകടനത്തിൽ 931 ദശലക്ഷം ഒമാൻ റിയാൽ സാമ്പത്തിക മിച്ചം കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2024 ലെ ബജറ്റിലെ നിലവിലെ ചെലവുകൾ ഏകദേശം 8.573 ബില്യൺ ഒമാൻ റിയാൽ ആയി കണക്കാക്കപ്പെടുന്നതായും ഇത് മൊത്തം പൊതു ചെലവിന്റെ 73 ശതമാനവും ഉൾക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.