ഒമാനിൽ 2021 ഒക്ടോബറിലെ ഇന്ധന വില തുടരാൻ തീരുമാനം

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ 2021 ഒക്‌ടോബറിലെ ഇന്ധനവില പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.
തിങ്കളാഴ്ച ധനമന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ഒക്‌ടോബർ മുതൽ പിന്തുടരുന്ന അതേ നിരക്കിൽ തന്നെ സർക്കാർ ഇന്ധന വില പരിധി തുടരുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

M91-ന് 229 ബൈസ/ലിറ്ററും, M95-ന് 239 ബൈസ/ലിറ്ററും, ഡീസൽ ലിറ്ററിന് 258 ബൈസയുമാണ് ഒക്‌ടോബറിലെ ഇന്ധന വിലകൾ നിശ്ചയിച്ചിരുന്നത്.