ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നന്ദി അറിയിച്ചു. കുവൈത്ത് അമീറായി അധികാരമേറ്റതിന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒമാൻ സുൽത്താന്റെ സന്ദേശത്തിന് മറുപടിയായാണ് നന്ദി അറിയിച്ചത്.

കുവൈത്ത് അമീർ സന്ദേശത്തിലൂടെ സുൽത്താന് ആത്മാർത്ഥമായ നന്ദിയും ആദരവും അറിയിച്ചു. കൂടാതെ, ഇരു രാജ്യങ്ങളും അവരുടെ സഹോദര ജനങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാലവും അടുത്ത ബന്ധവും അദ്ദേഹം അഭിനന്ദിച്ചു. അതോടൊപ്പം തിരുമേനിയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഒപ്പം ഒമാനി ജനതയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി അദ്ദേഹം സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.