
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ തൊഴിലന്വേഷകരുടെ ഫയലുമായി ബന്ധപ്പെട്ട് താൽക്കാലിക കമ്മിറ്റി രൂപീകരിക്കാനുള്ള കൗൺസിലിന്റെ തീരുമാനം ശൂറ കൗൺസിൽ ഓഫീസ് പതിവ് യോഗത്തിൽ അവലോകനം ചെയ്തു.
ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കൂടാതെ, ദോഫാർ ഗവർണറേറ്റിലെ കുന്തിരിക്കമരത്തിന്റെ ഭാവിയെക്കുറിച്ചുള്ള പഠനവും യോഗം ചർച്ച ചെയ്തു. യൂത്ത് പാർലമെന്റേറിയൻമാർക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുത്ത പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ടുൾപ്പെടെ മറ്റ് നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച വിഷയമായി.