മസ്കത്ത്: ഒമാനിലെ വികസന പദ്ധതികൾക്കായി 900 മില്യൺ ഒമാൻ റിയാൽ അനുവദിച്ചു.
ചരക്ക് ഉൽപ്പാദന മേഖലയ്ക്ക് 9.6 ശതമാനം, സേവനങ്ങൾക്ക് 13.5 ശതമാനം, സാമൂഹിക വിഭാഗങ്ങൾക്ക് 32.7 ശതമാനം, അടിസ്ഥാന സൗകര്യങ്ങൾക്ക് 33.9 ശതമാനം, മറ്റ് മേഖലകൾക്ക് 10.3 ശതമാനം എന്നിങ്ങനെയാണ് ശതമാനം വിഹിതം വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, കായികം, യുവജനങ്ങൾ, പാർപ്പിടം, നഗരാസൂത്രണം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, ജലസ്രോതസ്സുകൾ തുടങ്ങിയ സാമൂഹിക പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയ്ക്ക് കീഴിൽ 15 പൊതുവിദ്യാലയങ്ങളുടെ നിർമ്മാണവും 20 പുതിയ സ്കൂളുകളുടെ നിർമ്മാണത്തിനുള്ള ഫ്ലോട്ടിംഗ് ടെൻഡറുകളും ഉൾപ്പെടുന്നതാണ് പ്രധാന പദ്ധതികളെന്ന് ധനമന്ത്രാലയം അറിയിച്ചു.