ഒമാനിൽ കോ വിഡ് ജെഎൻ.1 വേരിയന്റ് കേസുകൾ കണ്ടെത്തി

മസ്‌കറ്റ്: ഒമാനിൽ നിരവധി കോവിഡ് കേസുകളിൽ ജെഎൻ.1 വേരിയന്റ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.

ഈ കോവിഡ് രോഗികളിൽ ഭൂരിഭാഗത്തിനും നേരിയ അണുബാധയുണ്ടെന്നും എല്ലാവരും സുഖം പ്രാപിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഒമാൻ സുൽത്താനേറ്റ് വർഷം മുഴുവനും ആവശ്യമായ എല്ലാ നിരീക്ഷണങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചതായും കോവിഡ്-19 JN.1 ന്റെ പുതിയ വകഭേദത്തിന്റെ ആഗോള വ്യാപനം പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നില്ലായെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.