മസ്കറ്റിലെ സീബ് വിലായത്തിലുള്ള വാണിജ്യ സ്ഥാപനത്തിൽ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിലായത്തിലെ തെക്കൻ മാബില മേഖലയിലുള്ള വാണിജ്യ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ഏവിയഷന്റെ നേതൃത്വത്തിൽ തീ അണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.