ബോം ബാക്രമണമുണ്ടായ ഇറാന് അനുശോചനം അറിയിച്ച് ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ് – ബോംബാക്രമണമുണ്ടായ ഇറാന്, ഒമാൻ അനുശോചനം അറിയിച്ചു. ഇറാനിലെ തെക്ക് കിഴക്കൻ നഗരമായ കെർമാനിൽ ബുധനാഴ്ച രണ്ട് ബോംബാക്രമണങ്ങളാണ് ഉണ്ടായത്.

ഒരു സമ്മേളനത്തെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഭീകരതയെയും എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.