ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ നാല് ദിവസം വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“മുസന്ദം ഗവർണറേറ്റ്, ഒമാൻ കടലിന്റെ തീരങ്ങൾ, ഹജർ പർവതനിരകളുടെ ചില ഭാഗങ്ങൾ, സമീപ പ്രദേശങ്ങൾ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിന്റെ തീരങ്ങൾ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം ഈ കാലാവസ്ഥ വ്യതിയാനം ദോഫാർ ഗവർണറേറ്റുകളുടെ തീരങ്ങളിൽ ക്രമേണ വ്യാപിക്കാനുള്ള സാധ്യതയും കേന്ദ്രം ചൂണ്ടിക്കാട്ടി.