മെഡിക്കൽ പരിശോധന: കമ്പ്യൂട്ടറൈസ്ഡ് സർട്ടിഫിക്കേഷൻ സേവനം സജീവമാക്കി ഒമാൻ

മസ്‌കത്ത്: ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ പരിശോധനകൾക്കായി ഒമാൻ ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനം ആരംഭിക്കുന്നു.

ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനം ജനുവരി 7 മുതൽ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവനം മെച്ചപ്പെടുത്തുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ ആരംഭിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

മന്ത്രാലയത്തിന്റെ മെഡിക്കൽ ഫിറ്റ്‌നസ് അസസ്‌മെന്റ് സെന്ററുകളിലേക്ക് തിരികെ പോകാതെ തന്നെ, സനദ് ഓഫീസുകൾ വഴിയോ ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ വഴിയോ സേവനം ലഭ്യമാക്കാവുന്നതാണ്.