
മസ്കത്ത്: 2023 നവംബർ അവസാനത്തോടെ ഒമാൻ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,660,803 ആയി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 79.5 ശതമാനവും പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനങ്ങളാണ്, 1,321,213 വാഹനങ്ങളാണ് പ്രൈവറ്റ് രജിസ്ട്രേഷൻ ചെയ്തത്.
1500-3000 സിസി ശേഷിയുള്ള വാഹനങ്ങൾ 54 ശതമാനത്തിലെത്തി. ഇത്തരത്തിലുള്ള 898,060 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
കൂടാതെ, വാണിജ്യ രജിസ്ട്രേഷനുള്ള വാഹനങ്ങൾ 14.7 ശതമാനവും (243,834), വാടക കാറുകളുടെ എണ്ണം 33,305 (2 ശതമാനം) ആണ്.
അതേസമയം, ടാക്സി വാഹനങ്ങളുടെ എണ്ണം 27,889 (1.7 ശതമാനം) ആണ്.