
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അനുബന്ധ വസ്തുക്കൾ എന്നിവ കച്ചവടം നടത്തുന്നവർക്ക് 2000 ഒമാൻ റിയാൽ വരെ പിഴ ചുമത്തുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ചെയർമാൻ ഹിസ് എക്സലൻസി സുലൈം ബിൻ അലി അൽ-ഹക്മാനി അറിയിച്ചു.
ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ പ്രചാരം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച പഭോക്തൃ സംരക്ഷണ നിയമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ പ്രചാരം നിരോധിച്ചിരിക്കുന്നുവെന്ന് ആർട്ടിക്കിൾ ഒന്ന് വ്യവസ്ഥ ചെയ്യുന്നു.
ആർട്ടിക്കിൾ രണ്ട് പ്രകാരം, ഈ തീരുമാനത്തിന്റെ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1,000 ഒമാൻ റിയാൽ പിഴയ്ക്ക് വിധേയമായിരിക്കും, ഇത് ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കും. മേൽപ്പറഞ്ഞ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറഞ്ഞിരിക്കുന്ന ക്രിമിനൽ പെനാൽറ്റികൾക്ക് പുറമെയാണ് ഈ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുക. ഈ ലംഘനം അവസാനിപ്പിച്ചില്ലെങ്കിൽ, മൊത്തം തുക 2,000 ഒമാൻ റിയാൽ കൂടാത്തിടത്തോളം എല്ലാ ദിവസവും 50 ഒമാൻ റിയാൽ അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കുമെന്നും ആർട്ടിക്കിൾ രണ്ടിൽ പറയുന്നു.