ടെക്നോയും മുവസലാത്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു

മസ്‌കത്ത്: ടെക്നോ പ്ലാസ്റ്റിക് ഇൻഡസ്ട്രി എസ്എഒസി (ടെക്നോ), ഒമാനിലെ പ്രമുഖ പൊതുഗതാഗത ദാതാക്കളായ ഒമാൻ നാഷണൽ ട്രാൻസ്പോർട്ട് കമ്പനിയുമായി (Mwasalat) ധാരണാപത്രം ഒപ്പുവച്ചു. ഇരു കൂട്ടർക്കും നേട്ടങ്ങൾ സ്വന്തമാക്കുക, പ്രമോഷണൽ ശ്രമങ്ങൾ ശക്തിപ്പെടുത്തുക, കമ്മ്യൂണിറ്റി സേവനം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

കമ്മ്യൂണിറ്റി സേവനത്തോടുള്ള പ്രാഥമിക പ്രതിബദ്ധതയുടെയും തുടർന്ന് അതിന്റെ ബിസിനസ്സ് ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങളുടെ കമ്പനിയുടെ അടിത്തറയെന്ന് ടെക്‌നോ പ്ലാസ്റ്റിക് ഇൻഡസ്‌ട്രിയിലെ വാണിജ്യകാര്യ ജനറൽ മാനേജർ ഒമർ ബിൻ സുലൈമാൻ അൽ-ബഹ്‌രിപറഞ്ഞു.

ടെക്നോയുമായുള്ള ഞങ്ങളുടെ സഹകരണം സാമൂഹിക ഉത്തരവാദിത്തത്തിന് അതീതമാണെന്നും ഇത് സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെന്നും Mwasalat സിഇഒ ബദർ ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു.

ഈ പദ്ധതിയിലൂടെ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും കമ്മ്യൂണിറ്റി മൂല്യങ്ങൾ ശക്തിപ്പെടുത്താനും സുസ്ഥിര സാമ്പത്തിക അന്തരീക്ഷത്തിന് അടിത്തറയിടാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.