ഒമാൻ അൽ ദഖിലിയ ഗവർണറേറ്റിൽ രേഖപ്പെടുത്തിയത് പൂജ്യത്തിന് താഴെ താപനില

മസ്കത്ത്: ജനുവരി 7 ഞായറാഴ്ച, അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ ഒമാനിൻ സുൽത്താനേറ്റിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി. – 1.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -1.1 ഡിഗ്രി സെൽഷ്യസാണെന്നും ജബൽ ഷംസിലാണ് ഇത് രേഘപെടുത്തിയതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം അൽ ദഖിലിയ ഗവർണറേറ്റിലെ സെയ്ഖ് സ്റ്റേഷൻ 5.4 ഡിഗ്രി സെൽഷ്യസുമായി രണ്ടാം സ്ഥാനത്തും ദോഫാർ ഗവർണറേറ്റിലെ മുഖ്ഷിൻ സ്റ്റേഷൻ 10.2 ഡിഗ്രി സെൽഷ്യസുമായി മൂന്നാം സ്ഥാനത്തും എത്തി.

ദോഫാർ ഗവർണറേറ്റിലെ മസിയോന സ്റ്റേഷനിൽ 10.7 ഡിഗ്രി സെൽഷ്യസും തുംറൈറ്റിൽ 11.5 ഡിഗ്രി സെൽഷ്യസും മർമുളിൽ 12.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.