മനാമ: ബഹ്റൈൻ രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങളുടെയും യുവജന കാര്യങ്ങളുടെയും പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദുമായി റിഫ അൽ വാദി പാലസിൽ കൂടിക്കാഴ്ച നടത്തി.
ഒമാനി, ബഹ്റൈൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ യുവാക്കൾ, കായിക മേഖലകൾ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ അയ്മെൻ തൗഫീഖ് അൽമോയിദ്, വാർത്താവിതരണ മന്ത്രി ഡോ. റംസാൻ അബ്ദുല്ല അൽ നോയ്മി, യുവജനകാര്യ മന്ത്രി റവാൻ നജീബ് തൗഫീഖി എന്നിവർ യോഗത്തിൽ പങ്കെടുത്തു.