മുൻ നിയമകാര്യ മന്ത്രിയ്ക്ക് റോയൽ കമാൻഡേഷൻ മെഡൽ സമ്മാനിച്ച് ഒമാൻ സുൽത്താൻ

മസ്‌കറ്റ്: ഒമാൻ മുൻ നിയമകാര്യ മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലവിക്ക് സുൽത്താൻ ഹൈതം ബിൻ താരിക് ചൊവ്വാഴ്ച റോയൽ കമൻഡേഷൻ മെഡൽ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു.

തന്റെ ജോലി കാലയളവിലുടനീളം ദേശീയ കടമ നിർവഹിക്കുന്നതിൽ അലവി നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് മെഡൽ നൽകിയത്. അൽ ബറക പാലസിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.

മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലവി 1994-ൽ നിയമിതനായ നിയമകാര്യ മന്ത്രാലയത്തിന്റെ രാജ്യത്തെ ആദ്യത്തെ മന്ത്രിയായിരുന്നു. 2011 മാർച്ച് 6 വരെ അദ്ദേഹം മന്ത്രിയായിരുന്നു.