മസ്കത്ത്: മസ്കറ്റിൽ മദീനത്ത് അൽ ഇർഫാൻ (ഈസ്റ്റ്) പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ പഞ്ചനക്ഷത്ര JW മാരിയറ്റ് ഹോട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി നിർവ്വഹിക്കും. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്പ്) പൈതൃക, ടൂറിസം മന്ത്രലയത്തിന്റെ സഹകരണത്തോടെയാണ് ഹോട്ടൽ നിർമ്മിച്ചത്. വിനോദസഞ്ചാരത്തിന്റെ ദേശീയ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒമാൻ സുൽത്താനേറ്റിനെ ആഗോള ടൂറിസം കേന്ദ്രമായി അവതരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
47 ദശലക്ഷം ഒമാൻ റിയാൽ മുതൽമുടക്കിൽ 304 മുറികളും സ്യൂട്ടുകളുമാണ് ഈ ഹോട്ടലിൽ ഉള്ളത്. കൂടാതെ ഒമാൻ സുൽത്താനേറ്റിലെ JW ഗ്രൂപ്പിന്റെ ആദ്യത്തെ ഹോട്ടലാണിത്.
യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (യുഎസ്ജിബിസി) നൽകുന്ന ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ഈ ഹോട്ടലിനുണ്ട്. മദീനത്ത് അൽ ഇർഫാന്റെ (കിഴക്ക്) ഹൃദയഭാഗത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.