ട്വന്റി-ട്വന്റി ലോകകപ്പിന്റെ ആവേശം തിരയിളകുമ്പോൾ കുട്ടിക്രിക്കറ്റിലെ ജേതാക്കൾ ആരെന്നു പ്രവചിച്ചു സമ്മാനം നേടാൻ അവസരം. ഇതിനായി അവസരമൊരുക്കുന്നത് ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ “പുരുഷോത്തം കാഞ്ചി” എക്സ്ചേഞ്ചും, പ്രമുഖ സ്പോർട്സ് ഉൽപ്പന്ന വ്യാപാര സ്ഥാപനമായ ” സുപ സ്പോർട്സ്മാൻ, എൽ.എൽ.സിയു”മാണ്. ശരിയുത്തരം അയക്കുന്ന നാല് പേർക്ക് “പുരുഷോത്തം കാഞ്ചി ” എക്സ്ചേഞ്ചും , ” സുപ സ്പോർട്സ്മാൻ, എൽ.എൽ.സിയും ” നൽകുന്ന സ്പോർട്സ് ഷൂ സമ്മാനമായി ലഭിക്കും.
“ഇത്തവണത്തെ ട്വന്റി ട്വന്റി ലോകകപ്പിന് ഒമാൻ സംയുക്ത ആതിഥേയർ കൂടിയായിരുന്നു , അതുകൊണ്ടു തന്നെ ലോകകപ്പ് ആവേശം പ്രവാസികളിൽ ഏറെക്കൂടുതലായിരുന്നു. അതിനാൽ ഈ മത്സരം സംഘടിപ്പിക്കാൻ ഏറെ സന്തോഷമുണ്ട് “- പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസും പറഞ്ഞു. ഓമനിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് 99101314 , 99882541 .