മസ്‌കറ്റ് – മുസന്‌ദത്തിലെ ഖസബ് തുറമുഖത്തിൽ ‘എംഎസ്‌സി ഓപ്പറ’ എന്ന ക്രൂസ് കപ്പൽ എത്തി. 1,800-ലധികം യാത്രക്കാരുമായാണ് കപ്പൽ തീരത്തെത്തിയത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ) മുസന്ദം ബ്രാഞ്ച് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ഒമാൻ കടൽ എന്നിവയെ അഭിമുഖീകരിക്കുന്നത് കൊണ്ട് ഒമാനിൽ ഓരോ വർഷവും നിരവധി ക്രൂസ് കപ്പലുകളാണ് എത്തുന്നത്.