മസ്‌കറ്റിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രവാസി യുവതി അറസ്റ്റിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച യുവതിയെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള ഒരു സ്ത്രീയെ മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി ആർഒപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പ്രതിയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.