സൗത്ത് അൽ ബത്തിനയിലെ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

മസ്‌കത്ത്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ആവശ്യമായ ചികിൽസ ലഭിക്കുന്നതിനായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും സിഡിഎഎ വ്യക്തമാക്കി.