ഷഹീൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച സുൽത്താനേറ്റിൽ നവീകരണ പ്രവർത്തങ്ങൾക്ക് സംഭാവന നൽകി പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാൻ (PDO). 6,50,000 റിയാൽ ആണ് കമ്പനി സംഭാവന നൽകിയത്. ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച വടക്കൻ – തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ നവീകരണ പ്രവർത്തങ്ങൾക്കായി ഈ തുക ചെലവഴിക്കും. കമ്പനിയിലെ ജീവനക്കാരും, മുൻ ജീവനക്കാരും ചേർന്നാണ് തുക സംഭാവന നൽകിയിട്ടുള്ളത്.