മസ്‌കറ്റ്: ജനുവരി 27-28 ശനി, ഞായർ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ അന്തരീക്ഷ ന്യൂനമർദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യുമെന്നും താഴ്‌വരകളിൽ ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
മുസന്ദം, അൽ ദാഹിറ, സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടൽ തീരത്തിൻ്റെ ചില ഭാഗങ്ങളിലും രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞും രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.