മസ്കറ്റ്: ഇന്ത്യയിലെ ലഖ്നൗവിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന സർവീസിൽ ഒമാൻ എയർ സീറ്റുകൾ വർദ്ധിപ്പിച്ചു. ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതായും ഒമാൻ എയർ അറിയിച്ചു.
ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിയതായും പാകിസ്ഥാനിലെ സിയാൽകോട്ട് സർവീസ് ആരംഭിക്കുമെന്നും ഒമാൻ എയർ വ്യക്തമാക്കി.
ശൈത്യകാലത്ത്, സൂറിച്ചിലേക്കും മാലിയിലേക്കും സർവീസ് നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. അതേസമയം ട്രാബ്സൺ വേനൽക്കാല സീസണൽ ഡെസ്റ്റിനേഷനായിരിക്കുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.